ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ച എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്. വണ്ടിപ്പെരിയാറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് എസ്ഡിപിഐക്കാരെ കസ്റ്റഡിയിലെടുത്തു. ഇവരെ കരുതല്‍ തടങ്കലിലാക്കിയെന്ന് പോലീസ് അറിയിച്ചു.
പ്രതികളെ വണ്ടിപ്പെരിയാറില്‍ ഒളിപ്പിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്. സംസ്ഥാനവ്യാപകമായി എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടക്കുകയാണ്. രണ്ട് സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നിന്ന് മാത്രം 80 എസ്ഡിപിഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. 15 പ്രതികളാണ് കേസിലുള്ളത്. റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ ക്യാമ്പസ് ഫ്രണ്ടുകാര്‍ കുത്തി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: