യമനില്‍ വിവാഹ പാര്‍ട്ടിക്കിടയില്‍ വ്യോമാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു

Wednesday 4 July 2018 10:39 am IST

സന: യമനില്‍ ഒരു വിവാഹ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. യമനിലെ വടക്കന്‍ പ്രവശ്യയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അക്രമണം നടന്നത്.

ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്നു വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ചായിരുന്നു വ്യോമാക്രമണം നടന്നത്. അക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

യമനിലെ സബദ് ജില്ലയില്‍ സ്‌കൂളിനു നേരെ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ ഒളിസങ്കേതങ്ങള്‍ ലക്ഷ്യം വച്ചാണ് യമനില്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.