മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തല അറുത്തു

Wednesday 4 July 2018 11:38 am IST
മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെംബ്രാം (26) എന്ന യുവാവ് അധ്യാപികയുടെ തല ഛേദിച്ചത്. പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ അറുത്തമാറ്റിയ തലയുമായി അഞ്ച് കിലോമീറ്റര്‍ അകലെ കാട്ടിലേക്ക് ഓടുകയായിരുന്നു. രണ്ട് മണിക്കൂറകള്‍ക്കം ഇയാള്‍ പോലീസില്‍ പിടിയിലായി.

റാഞ്ചി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തല വെട്ടി മാറ്റി. ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയിലാണ് സംഭവം.  സ്‌കൂളിന് സമീപത്ത് നിന്നാണ് മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെംബ്രാം (26) എന്ന യുവാവ് അധ്യാപികയുടെ തല ഛേദിച്ചത്. പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ അറുത്തമാറ്റിയ തലയുമായി അഞ്ച് കിലോമീറ്റര്‍ അകലെ കാട്ടിലേക്ക് ഓടുകയായിരുന്നു. രണ്ട് മണിക്കൂറകള്‍ക്കം ഇയാള്‍ പോലീസില്‍ പിടിയിലായി.

മാനസിക വൈകല്യമുള്ള ഹരി ഹെംബ്രാം സ്‌കൂളിന് സമീപത്ത് ഒറ്റയ്ക്കാണ് താമസം. ഇയാള്‍ ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന സമയം സ്‌കൂളിലെത്തുകയും സുക്ര ഹെസ (30) എന്ന അധ്യാപികയെ വലിച്ചിഴച്ച് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരു്ന്നു. അവിടെ വെച്ച് വാളുപയോഗിച്ച് അധ്യാപികയുടെ തലയറുക്കുകയുമായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രണ്‍ വിജയ് സിംഗ് പറഞ്ഞു.

അറുത്തുമാറ്റിയ തലയുമായി നില്‍ക്കുന്ന ഇയാളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാള്‍ വീശിയതിനാല്‍ അടുക്കാന്‍ സാധിച്ചില്ല. പിന്നീട് സകുളില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനത്തിലേക്ക് ഛേദിച്ച തലയുമായി ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.