കണ്ണന്താനത്തിന്റെ വാഹനം വഴിതെറ്റി എത്തിയത് പുല്‍‌പ്പള്ളി വനത്തില്‍

Wednesday 4 July 2018 1:52 pm IST

കല്‍‌പ്പറ്റ: കേന്ദ്ര മന്ത്രി അല്‍‌ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴിതെറ്റി സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. കല്‍പ്പറ്റ പ്രസ്‌ക്ലബിലെ പത്ര സമ്മേളനം കഴിഞ്ഞ മാനന്തവാടിക്ക് പോകവേയാണ് വഴിതെറ്റിയത്. 

മാനന്തവാടി നഗരസഭയ്ക്ക് കീഴിലുള്ള കുറുവ ദ്വീപ് സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടെ പരിപാടി. എന്നാല്‍ വാഹനം വഴി തെറ്റി എത്തിയത് പുല്‍പ്പള്ളിയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള വനാന്തര ഭാഗത്ത്. വഴിതെറ്റിയ വിവരം അറിഞ്ഞ പോലീസ് മന്ത്രിയുടെ വാഹനം തിരിച്ചുവിടുകയായിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.