നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

Wednesday 4 July 2018 2:12 pm IST
സംസ്ഥാനത്ത് ഒരു കിലോ നെല്ലിന് 23.30 രൂപയാണ് സര്‍ക്കാരിന്റെ നിലവിലെ താങ്ങുവില. ഇതില്‍ 15.50 രൂപ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന താങ്ങുവിലയും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവുമാണ്.

ന്യൂദല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 250 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് ഒരു കിലോ നെല്ലിന് 23.30 രൂപയാണ് സര്‍ക്കാരിന്റെ നിലവിലെ താങ്ങുവില. ഇതില്‍ 15.50 രൂപ കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന താങ്ങുവിലയും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവുമാണ്.

നെല്ലിന്റെ സംഭരണ പാക്കേജ് പുനര്‍നിര്‍ണയിക്കണമെന്നും താങ്ങുവില വര്‍ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാരായ പി. തിലോത്തമനും വി.എസ്. സുനില്‍കുമാറും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. 

സംസ്ഥാനത്ത് താങ്ങുവില നല്‍കി അഞ്ച് ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കുന്നത്. ഈ സീസണില്‍ 4.83 മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനം സംഭരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.