കൊച്ചി: എസ്ഡിപിഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് കൂടിയായ പി.സി. ജോര്‍ജ് വ്യക്തമാക്കി.
എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുകയാണ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലിലും ആക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: