എയര്‍സെല്‍ -മാക്‌സിസ് കേസ്: കുറ്റപത്രം വെള്ളിയാഴ്ച പരിഗണിക്കും

Wednesday 4 July 2018 3:13 pm IST

പാട്യാല: എയര്‍സെല്‍ മാക്‌സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച കുറ്റപത്രം പാട്യാല ഹൗസ് കോടതി ഉടന്‍ പരിഗണിക്കും. നാളെ പരിഗണിക്കേണ്ട കുറ്റപത്രം ജഡ്ജിയുടെ അഭാവം മൂലം വെള്ളിയാഴ്ചത്തെയ്ക്ക്  മാറ്റുകയായിരുന്നു. 

എയര്‍സെല്ലില്‍ നിക്ഷേപിക്കുന്നതിന് ഗ്ലോബല്‍ കമ്മ്യുണിക്കേഷന്‍ ഹോള്‍ഡിംഗ് സര്‍വീസസ് ലിമിറ്റഡിന് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് നല്‍കാന്‍ കാര്‍ത്തി ഇടപെട്ടുവെന്നാണ് കേസ്. 

കാര്‍ത്തി ഫെബ്രുവരി 28 നാണ് ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.