ദിലീപിന്റേത് കേസ് വൈകിപ്പിക്കാനുള്ള കുടിലതന്ത്രം

Wednesday 4 July 2018 4:27 pm IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ദിലീപ് ഇതുവരെ നല്‍കിയിട്ടുള്ളത് 11 ഹര്‍ജികളാണ്. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 

കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നല്‍കിക്കഴിഞ്ഞതാണ്. പിന്നെയും ഒന്നിനു പിറകേ ഒന്നായി ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള കുടിലതന്ത്രമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ വിശദമായ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.