ചെറുപുഴ: കാക്കേഞ്ചാല്‍ പടത്തടത്തെ മറിയക്കുട്ടി (70) കൊലക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. 2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന മറിയക്കുട്ടിയെ വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കാണുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ പ്രതികളെ ഉടന്പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. െ്രെകംബ്രാഞ്ചിനും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് മറിയക്കുട്ടിയുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ജസ്റ്റിസ് കെമാല്‍പാഷ മറിയക്കുട്ടി വധം സിബിഐ അന്വേഷിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സിഐ മനോജിന്റെ നേതൃത്വത്തിലെത്തിയ അന്വേഷണ സംഘം മറിയക്കുട്ടി താമസിച്ചിരുന്ന വീടും പരിസരവും പരിശോധിച്ചു. ബന്ധുക്കളോടും സമീപവാസികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: