കണ്ണൂര്‍: ഒ.വി.വിജയനെ മുന്‍നിര്‍ത്തി സക്കറിയ കടന്നാക്രമിക്കുന്നത് ഭാരതീയ സംസ്കൃതിയെ ആണെന്ന് തപസ്യ കലാസാഹിത്യ വേദി കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ ഡോ. കൂമുള്ളി ശിവരാമന് ആരോപിച്ചു. വിജയന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ സഹോദരിയുടെ മുന്നില്‍ വച്ച് നടത്തിയ ആക്ഷേപം അവരുടെ മുഖത്തടിച്ചതിന് തുല്യമാണ്. വിജയന്റെ മാസ്റ്റര്‍പീസുകളിലൊന്നായ മധുരംഗായതിയെ ആത്മീയ പൈങ്കിളി എന്ന് ആക്ഷേപിക്കുന്ന സക്കറിയ സ്വയം ചെറുതാകുകയാണ് ചെയ്യുന്നത്. കരുണാകരഗുരുവും മാതാ അമൃതാനന്ദമയീദേവിയും തന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ചെറുതാകുമെന്ന ഇയാളുടെ വിചാരം അല്പത്തമാണെന്നും ഡോ. കൂമുള്ളി ശിവരാമന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: