കൂത്തുപറമ്പ്: ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതായി പരാതി. കോട്ടയം ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് പി.കെ.രാജേന്ദ്രന് ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും ഇത് സംബന്ധിച്ച് പരാതി നല്കി.
കഴിഞ്ഞ മാസം 30 ന് കിണവക്കലില്‍ കെ.കെ.ശൈലജ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവിനെ അറിയിക്കാതെയാണ് അധികൃതര്‍ പരിപാടി നടത്തിയത്. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാര്, സിപിഎം, സിപിഐ, ലീഗ്, കോണ്‍ഗ്രസ്സ് എന്നീ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയെല്ലാം കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ ബിജെപിയുടെ പ്രതിനിധികളെയും സംഘാടകര്‍ ബോധപൂര്‍വ്വം ഒഴിവാക്കി. പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവിനെയും ബിജെപി പ്രതിനിധികളെയും ഒഴിവാക്കിയത് ചര്‍ച്ച ചെയ്യണമെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: