വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയോടുളള വിശ്വാസം അനുദിനം നഷ്ടപ്പെടുന്നു: എബിവിപി ഉപരോധ സമരം നടത്തി

Wednesday 4 July 2018 5:11 pm IST

 

കണ്ണൂര്‍: സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എബിവിപി യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ ഉപരോധ സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.  കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുകയാണെന്നും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് നല്‍കാന്‍ പോലും സര്‍വ്വകലാശാല അധികരികള്‍ തയ്യാറാവാനുന്നില്ല. സര്‍വ്വകലാശാലയുടെ പിജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലെ സങ്കീര്‍ണ്ണത വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല, ലോഗിന്‍ ചെയ്താല്‍ മാത്രമേ ലഭിച്ച മാര്‍ക്ക് നല്‍കാന്‍ സാധിക്കൂ. മാര്‍ക്ക് നല്‍കിയവര്‍ വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ അവ കാണുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വ്വകലാശാലയുടെ ഏകജാലക കൗണ്ടറില്‍ വിളിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും കെ.രഞ്ചിത്ത് പറഞ്ഞു.

      തുടര്‍ന്ന് എബിവിപി നേതാക്കള്‍ വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി. പിജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്നും വൈസ് ചാന്‍സിലര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇ-ഗവര്‍ണന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എല്‍എല്‍ബി പരീക്ഷാ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുന്നതിലും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സിലര്‍ നേതാക്കളോട് പറഞ്ഞു. നിഖില്‍ പയ്യന്നൂര്‍, പ്രയാഗ് പ്രകാശ്, എന്‍.കെ.ആകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.