സൈനികന്റെ വീടാക്രമിച്ചതില്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പ്രതിഷേധിച്ചു

Wednesday 4 July 2018 5:16 pm IST

 

കണ്ണൂര്‍: കൊല്ലം പൂത്തുരില്‍ വിഷ്ണു എന്ന സൈനികനെ കള്ളക്കേസില്‍പ്പെടുത്തിയ പോലീസ് നടപടിയിലും സൈനികന്റെ വീടാക്രമിച്ച സംഭവത്തിലും പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. സൈനികന്റെ വീടാക്രമിച്ച അക്രമികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും കൊല്ലം ജില്ലാ കമ്മറ്റിയും ആവശ്യപ്പെട്ടു. സൈനികന്റെ ജീവന് ഭീഷണിയുയര്‍ന്ന സാഹചര്യത്തിലും വീടാക്രമിച്ചതിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപെടണമെന്ന് സംസ്ഥാന പ്രസിഡന്റ കേണല്‍ രാമദാസന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി സൈനികരുടെയും പൂര്‍വ്വ സൈനികരുടെയും വീടുകള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് പ്രതിരോധമന്ത്രിക്ക് പരാതി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി മധു വട്ടവിള പറഞ്ഞു. റോഡിലുണ്ടായ തര്‍ക്കം വഴിതിരിച്ച് വിട്ട് നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ രാഷ്ടവിരുദ്ധ ശക്തികളുടെ ശ്രമവും തുടര്‍ച്ചയായി നാട്ടിലെത്തുന്ന സൈനികര്‍ക്കെതിരെയുള്ള അക്രമം സര്‍ക്കാര്‍ ചെറുതായി കാണരുതെന്നും സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.