മലബാറിന്റെ ശേഷിക്കനുസരിച്ച് സര്‍വ്വകലാശാല കായികരംഗം കുതിക്കും: വി സി

Wednesday 4 July 2018 5:16 pm IST

 

കണ്ണൂര്‍: മലബാറിന്റെ ശേഷിക്കനുസരിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല കായികരംഗം കുതിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അത്യാധുനിക രീതിയിലുള്ള സിന്തറ്റിക്ക് ട്രാക്കുകളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും അതിനായി ഒരുക്കും. കളരിപ്പയറ്റ് പഠനത്തിനായി പുതിയ കോഴ്‌സ് ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താവക്കരയില്‍ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് മെറിറ്റ് അവാര്‍ഡുകളും ജിമ്മി ജോര്‍ജ്ജ് സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 17-ാം മത് ജിമ്മി ജോര്‍ജ് സ്മാരക എവര്‍റോളിംഗ് ട്രോഫിയും മികച്ച ഫുട്‌ബോള്‍ ടീമിനുള്ള പ്രഥമ പി.പി.ലക്ഷ്മണന്‍ സ്മാരക എന്‍ഡോവ്‌മെന്റും സ്‌പോര്‍ട്‌സ് രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച കോളേജിനുള്ള 50000 രൂപയുടെ ക്യാഷ് അവാര്‍ഡും കണ്ണൂര്‍ ശ്രീനാരായണ കോളേജ് കരസ്ഥമാക്കി. മികച്ച കായികപ്രകടനം കാഴ്ചവച്ച കോളേജിന് വ്യക്തിഗത ക്യാഷ് െ്രെപസുകള്‍ക്ക് പുറമെ രണ്ടും മൂന്നും സ്ഥാനം ലഭിച്ച ഗവ.ബ്രണ്ണന്‍, പയ്യന്നൂര്‍ കോളേജുകള്‍ക്ക് യഥാക്രമം 30000, 20000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു പുരുഷ, വനിതാ വിഭാഗം ചാമ്പ്യന്മാര്‍ക്കുള്ള പുരസ്‌കാരവും എസ്എന്‍ കോളേജ് കരസ്ഥമാക്കി. അവാര്‍ഡ് ദാന പരിപാടിയില്‍ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. പി.ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, ഒ.കെ.വിനീഷ്, ഡോ.കെ.അജയകുമാര്‍, ഡോ. പി.ടി.ജോസഫ് ഡോ.ശിവദാസന്‍ തിരുമംഗലത്ത്, ഡോ.ബീന, സി.പി.ഷിജു എന്നിവര്‍ സംസാരിച്ചു.വിവിധ രംഗങ്ങളില്‍ വിജയികളായ എസ്എന്‍ കോളേജ്, ഗവ. ബ്രണ്ണന്‍ കോളേജ്, പയ്യന്നൂര്‍ കോളേജ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.