കൈത്തറി പഠനം: അസി. കലക്ടര്‍ ആസിഫ് കെ യുസഫിന് ദേശീയ പുരസ്‌കാരം

Wednesday 4 July 2018 5:17 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ അസി. കലക്ടറായിരുന്ന ആസിഫ് കെ യൂസഫിന് ഐഎഎസ് അക്കാദമിയുടെ റിസര്‍ച്ച് അവാര്‍ഡ്. കണ്ണൂരിലെ കൈത്തറി മേഖലയുടെ വികസനത്തിന് ഓണ്‍ലൈന്‍ വിപണന സാധ്യത ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ കാന്‍ലൂം പദ്ധതി സംബന്ധിച്ച പഠനത്തിനാണ് അക്ഷത് ഗുപ്ത മെമ്മോറിയല്‍ പുരസ്‌കാത്തിന് അദ്ദേഹം അര്‍ഹനായത്. 

2016 ഐഎഎസ് ബാച്ചുകാരായ ഐഎഎസ് ട്രെയിനികള്‍ തയ്യാറാക്കിയ 180 ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അഖിലേന്ത്യാതലത്തില്‍ രണ്ടാം സ്ഥാനമായ വെള്ളിമെഡലാണ് ആസിഫ് കെ യൂസഫിന് ലഭിച്ചത്. ഐഎഎസ് അക്കാദമിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും സംയുക്തമായാണ് ഗവേഷണ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം നടത്തി പുരസ്‌കാരം നിശ്ചയിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.