കവിമണ്ഡലം സാന്ത്വന സംഗമം നടത്തി

Wednesday 4 July 2018 5:21 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ പതിമൂന്നാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ നടത്തിയ സാന്ത്വന സംഗമം സംവിധായകന്‍ സജീവന്‍ കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു. എം.പി.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോപ്പ് ജനറല്‍ സെക്രട്ടറി കെ.എസ്.ജയമോഹനെ കേശവ തീരം എംഡി വെദിരമന വിഷ്ണു നമ്പൂതിരി ആദരിച്ചു. കവി മണ്ഡലം ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം, ഗ്രാമ പഞ്ചായത്തംഗം പി.വി.സുരേഷ്, വൈ.വി.സുകുമാരന്‍ മാസ്റ്റര്‍, കൈലാസ് പയ്യന്നൂര്‍, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, എ.കെ.ഈശ്വരന്‍ നമ്പൂതിരി, കെ.ദേവകി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സാന്ത്വന ഗീതാരവം പയ്യന്നൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ ഉല്‍ഘാടനം ചെയ്തു. ഡോ: ജോസഫ് മാത്യു, പി.ടി.തമ്പി, നാരായണന്‍ചെറുപഴശ്ശി, കെ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പ്രശാന്ത് കണ്ണോം, സുജിത് കൂറ്റേരി, ശ്രീലത മധു, പി.ഭാസ്‌കരന്‍ നമ്പ്യാര്‍, കെ.പി.ചന്ദ്രന്‍, സി.ആര്‍.പത്മനാഭന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.