യുവാവ് അധ്യാപികയുടെ തലയറുത്തു

Thursday 5 July 2018 2:32 am IST

ജാംഷഡ്പൂര്‍:   ഢാര്‍ഖണ്ഡിലെ സെലായ്‌കേരയില്‍ യുവാവ് സ്‌കൂള്‍ വളപ്പില്‍ കയറി അധ്യാപികയുടെ തലയറുത്തു. അറുത്തെടുത്ത തലയുമായി തെരുവിലൂടെയോടിയ യുവാവ് കാണികളില്‍ പരിഭ്രാന്തി പരത്തി. ഖപാര്‍സായി മിഡില്‍ സ്‌കൂള്‍ അധ്യാപിക സുക്രു ഹെസ്സ (50)

യാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ കായികപരിശീലനത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്ന ഹെസ്സയ്ക്കു നേരെ അലറിയടുത്ത പ്രതി  ഹാരി ഹെബ്രം അവരെ തറയിലൂടെ വലിച്ചിഴച്ച് കഠാര കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹെസ്സ തല്‍ക്ഷണം മരിച്ചു. പിന്നീട,് അറുത്തെടുത്ത തല കൈയിലെടുത്ത്  ആളുകള്‍ക്കു നേരെ കൊലക്കത്തി വീശി യുവാവ് നാലു മണിക്കൂര്‍ ഗ്രാമവീഥികളിലൂടെ അക്രമാസക്തനായി ഓടി.

പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് കാരണമെന്തെന്ന് അന്വേഷിച്ചു വരികയാണെന്നും പ്രതി മനോനില തെറ്റിയ അവസ്ഥയിലായിരുന്നെന്നും  പോലീസ് പറഞ്ഞു.  ഹെസ്സയും പ്രതി ഹെബ്രാമും ഘപര്‍സായ് ഗ്രാമവാസികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.