ചെന്നൈ വിമാനത്താവളത്തില്‍ ചിദംബരത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Wednesday 14 November 2012 4:21 pm IST

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളിയായ അമീറാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മണ്‍സൂര്‍ എന്നയാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചിദംബരം ചൊവ്വാഴ്ച ദഹിയിലേക്ക് മടങ്ങാന്‍ എത്തിയപ്പോഴായിരുന്നു അമീര്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ ദുബായിലേക്ക് പോകാനുള്ള ഫസ്റ്റ്ക്ളാസ് ടിക്കറ്റ് തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ഡ്രീംലൈനര്‍ വിമാനത്തില്‍ ‌ദല്‍ഹിയിലേക്ക് പോകാന്‍ എത്തിയ ഇവര്‍ അവസാന നിമിഷം യാത്ര റദ്ദാക്കി വിമാനത്താവളത്തില്‍ തങ്ങിയപ്പോള്‍ സി.ഐ.എസ്.എഫ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇരുവരും നല്‍കിയത്. കഴിഞ്ഞ മാസം എയര്‍പോര്‍ട്ടില്‍ പരസ്പര വിരുദ്ധ മറുപടി നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായവരില്‍ ഒരാളാണ് അമീറെന്ന് അധികൃതര്‍ പിന്നീട് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും ദുബായിലേക്ക് നേരിട്ട് വിമാനമുള്ളപ്പോള്‍ ഇവര്‍ ചെന്നൈ-ദല്‍ഹി റൂട്ട് തെരഞ്ഞെടുത്തത് എന്തിനാണെന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.