കര്‍ഷകര്‍ക്കുള്ള സമ്മാനം: ഒ. രാജഗോപാല്‍

Thursday 5 July 2018 2:36 am IST

തിരുവനന്തപുരം: കാര്‍ഷിക വിളകളുടെ താങ്ങുവില വന്‍ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര നടപടി കര്‍ഷകര്‍ക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ സമ്മാനമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം ഒന്നൊന്നായി പാലിക്കപ്പെടുകയാണ്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണിത്.  

ചരിത്രത്തില്‍ ആദ്യമായാണ് നെല്ലിന് 200 രൂപ താങ്ങുവില കൂട്ടിയത്. ഇതോടെ ഒരു ക്വിന്റല്‍ നെല്ലിന്റെ വില 1,550 ല്‍ നിന്ന് 1,750 രൂപയായി. തുവര, ചെറുപയര്‍, ഉഴുന്ന്, നിലക്കടല, എള്ള്, പരുത്തി, സൂര്യകാന്തി, ചോളം, ജീരകം, സോയാ തുടങ്ങിയ വിളകള്‍ക്ക് 250 രൂപ മുതല്‍ 1,827 രൂപ വരെയാണ് അടിസ്ഥാന വിലയില്‍ കേന്ദ്രം വര്‍ധന വരുത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ചെലവിന്റെ 150 ശതമാനമെങ്കിലും വിളകള്‍ക്ക് അടിസ്ഥാന വില ഉറപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇതോടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. 

മോദി സര്‍ക്കാര്‍ വന്‍കിടക്കാരെയാണ് സഹായിക്കുന്നതെന്ന ആക്ഷേപത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി തീരുമാനമെടുത്ത മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും  രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.