അഭിമന്യൂവിനെ കൊന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സ്

Thursday 5 July 2018 2:37 am IST

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സെന്ന് പോലീസ്. പ്രത്യേക ആയുധ പരിശീലനം നേടിയവരാണ് അഭിമന്യൂവിനെ കൊന്നത്.  ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകള്‍ ഇതിന് തെളിവാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തീവ്രവാദബന്ധമുള്ളവരാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറയുന്നു.

അതിനിടെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി. രണ്ട് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 80 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ കരുതല്‍ തടങ്കലിലാണ്.

കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.