ജെസ്‌നക്കേസില്‍ അന്വേഷണം ഗൗരവത്തില്‍ തന്നെ

Thursday 5 July 2018 2:42 am IST

കൊച്ചി : ജെസ്നയെ കണ്ടെത്താന്‍ പോലീസ് ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നതെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു.  പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതു വ്യക്തമാണെന്നും സിബിഐയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന സഹോദരന്റെ ഹര്‍ജിയിലാണ് സിബിഐ ഇക്കാര്യം ബോധിപ്പിച്ചത്. 

കേസില്‍ അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാരും അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റിയ സിംഗിള്‍ ബെഞ്ച് അപ്പോഴേക്കും കൃത്യമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 

 കേസില്‍ ഇതുവരെ 300 പേരെ ചോദ്യം ചെയ്‌തെന്നും 150 പേരുടെ മൊഴിയെടുത്തെന്നും ഒരു ലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ പരിശോധിച്ചെന്നും ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരപിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി.  ലക്ഷദ്വീപിലെ ചിലരെ ജെസ്‌ന ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടതിനാല്‍ ലക്ഷദ്വീപ് യാത്രികരുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും ഡിവൈഎസ്പിയുടെ വിശദീകരണത്തില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.