കൊച്ചി : കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ മാനേജര്‍ നിയമനത്തിന് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരേ ശാരീരിക ക്ഷമതാ യോഗ്യത ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വീസ് ചട്ടത്തിലെയും വിജ്ഞാപനത്തിലെയും ഇതു സംബന്ധിച്ച വ്യവസ്ഥയാണ് സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തത്.
തിരുവനന്തപുരം സ്വദേശിനി വൈശാഖി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജിക്കാരിയെയും യോഗ്യത നേടിയ മറ്റു വനിതകളെയും താല്‍ക്കാലികമായി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: