ഭക്ഷ്യ സുരക്ഷ: സര്‍ക്കാരിന്റെ നിലപാട് തേടി

Thursday 5 July 2018 2:44 am IST

കൊച്ചി : മത്സ്യമുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളിലും മറ്റ് ഉല്‍പ്പന്നങ്ങളിലും രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. 

 സുരക്ഷിതമായ ഭക്ഷണം ഭരണഘടനാപരമായ അവകാശമാണെന്നും ഭക്ഷ്യമേഖലയിലെ ബിസിനസ്സുകളില്‍ മിക്കവയും രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്ലം കരീപ്ര സ്വദേശി എം.എസ്. അജിത് കുമാര്‍ നല്‍കിയ  ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.