ഇടുക്കിയില്‍ 68 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

Thursday 5 July 2018 2:52 am IST

ഇടുക്കി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പരിശോധനയുടെ ഭാഗമായി ഇടുക്കിയിലും വ്യാപക പരിശോധന. ജില്ലയില്‍ 150ലധികം വീടുകളില്‍ പരിശോധന നടത്തി. മതസ്പര്‍ധ ദ വളര്‍ത്തുന്നതടക്കമുള്ള കേസുകളില്‍ മുമ്പ് അറസ്റ്റിലായിട്ടുള്ള 68 പേരെയാണ് ഇന്നലെ കരുതല്‍ തടങ്കലില്‍ വച്ചത്.

തൊടുപുഴ ഡിവിഷനില്‍ 27 പേരും, കട്ടപ്പന-19 ഉം, മൂന്നാര്‍ ഡിവിഷനില്‍ 17 ഉം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പരിശോധന ഇന്നും തുടരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.