സുവാരസിനും പരിക്ക്; ഉറുഗ്വെയ്ക്ക് തിരിച്ചടി

Thursday 5 July 2018 3:02 am IST

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന ഉറുഗ്വെയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ എഡിസണ്‍ കവാനിക്ക് പരിക്കേറ്റതിന് പിന്നാലെ സൂപ്പര്‍താരം ലൂയി സുവാരസും പരിക്കിന്റെ പിടിയിലായി.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് സുവാരസിന് പരിക്കേറ്റത്. തുടര്‍ന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടറിനിടെ പരിക്കേറ്റ് പിന്മാറിയ കവാനി കഴിഞ്ഞ ദിവസങ്ങളില്‍ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ഇരുവരുടെയും സാന്നിധ്യം ലോകകപ്പില്‍ ഉറുഗ്വെയ്ന്‍ കുതിപ്പില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ ഇരുവര്‍ക്കും നഷ്ടമായാല്‍ ഫ്രഞ്ച് കടമ്പ കടക്കുക ഉറുഗ്വെയ്ക്ക് എളുപ്പമാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.