താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതാണ് ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് ചിലരുടെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നുന്നത്. എന്നാല്‍ കുറ്റവിമുക്തനായ ശേഷമേ സംഘടനയിലേക്ക് തിരികെ വരികയുള്ളൂ എന്ന ദിലീപിന്റെ വാക്കുകള്‍ ആരും മുഖവിലക്കെടുക്കുന്നില്ല എന്നതാണ് സത്യം. ദിലീപ് അമ്മയിലേക്ക് വരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍.
ഈ വിവാദങ്ങളും, ചാനല്‍ ചര്‍ച്ചകളും കൊണ്ട് കേരളത്തിലെ സാധാരണക്കാര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാവുക. മീനില്‍ മായം, പാലില്‍ മായം തുടങ്ങി നമ്മുടെ ശ്രദ്ധയെത്തേണ്ട പല കാര്യങ്ങളും ഈ വിവാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോവുന്നില്ലെ. സത്യത്തില്‍ റീത്തു വെയ്ക്കേണ്ടത് മോഹന്‍ലാലിന്റെ വീട്ടുപടിക്കലല്ല. ‘നാം ഭക്ഷിക്കുന്ന ആഹാരത്തില്‍ വിഷം കലര്‍ത്തുന്ന ഇവരുടെ വീട്ടുപടിക്കലല്ലെ.’ എന്തേ അത് ചെയ്യാന്‍ ഈ സംഘടനകള്‍ക്ക് ധൈര്യമില്ലാതെ പോകുന്നത്..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: