എസ്ഡിപിഐ നിരോധിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍

Thursday 5 July 2018 10:52 am IST

മലപ്പുറം: ക്യാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. ആവശ്യമെങ്കില്‍ എസ്ഡിപിഐ എന്ന സംഘടന നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. അത്തരക്കാര്‍ സമുദായത്തിന് ചീത്തപേരുണ്ടാക്കുന്നു. ആയുധമെടുത്ത് ആശയം പ്രചരിപ്പിക്കാനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.