ജാമ്യം ലഭിച്ചതിൽ ശശി തരൂർ സന്തോഷിക്കേണ്ടതില്ല; സുബ്രഹ്മണ്യം സ്വാമി

Thursday 5 July 2018 11:09 am IST
രാജ്യം വിട്ട് പുറത്ത് പോകുന്നതിനുള്ള അനുമതി പട്യാല കോടതി നിഷേധിച്ചിരുന്നു. ഇതിനെയും സ്വാമി പരിഹസിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ സന്ദർശിക്കാൻ

ന്യൂദൽഹി: സുനന്ദ പുഷ്കർ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ശശി തരൂരിനെ വിമർശിച്ചും പരിഹസിച്ചും ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി.  ജാമ്യം ലഭിച്ചതിൽ ശശി തരൂർ സന്തോഷിക്കേണ്ടതായ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസിൽ ജാമ്യം ലഭിച്ചതിൽ സന്തോഷിക്കേണ്ടതില്ല, തീഹാർ ജയിലിൽ തരൂരിന് കിടക്കേണ്ട എന്നാൽ ജാമ്യത്തിലുള്ള രാഹുൽ ഗാന്ധിക്കും സോണിയഗാന്ധിക്കുമൊപ്പം തരൂരിന് ഇരിക്കാനാകും.  രാജ്യം വിട്ട് പുറത്ത് പോകുന്നതിനുള്ള അനുമതി പട്യാല കോടതി നിഷേധിച്ചിരുന്നു. ഇതിനെയും സ്വാമി പരിഹസിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ സന്ദർശിക്കാൻ  തരൂരിന് സാധിക്കില്ലെന്ന് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. 

സുനന്ദ പുഷ്കർ കേസിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നാലുവര്‍ഷം മുമ്പാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.