തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു.
പാര്‍ട്ടിയുടെ സംഘടനായോഗങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം സംസ്കൃതി ഭവനിലെത്തി പരമേശ്വര്‍ജിയെ സന്ദര്‍ശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച.
ഷാള്‍ അണിയിക്കുന്നതും പാദ നമസ്ക്കാരം നടത്തുന്നതും ഒപ്പം നില്ക്കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: