റെയില്‍വേയിലെ ഭക്ഷണം ഇനി അടുക്കള കണ്ട് കഴിക്കാം

Thursday 5 July 2018 12:44 pm IST
പരിഷ്‌കാരങ്ങല്‍ ഏറ്റവും പുതിയത്, യാത്രക്കാര്‍ക്ക് വണ്ടിയില്‍ കിട്ടുന്ന ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ട് ഗുണമേന്മ നിശ്ചയിക്കാമെന്നതാണ്. റെയില്‍വേയുടെ മുഖ്യ അടുക്കളയില്‍ പാകം ചെയ്യുന്നതെങ്ങനെയെന്ന് തത്സമയം സംപ്രേഷണം ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ന്യൂദല്‍ഹി: മോദിസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ റെയില്‍വേയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍. കേരളത്തിലുള്‍പ്പെടെ ്രെടയിനുകള്‍ സമയക്ലിപ്തത പാലിക്കുന്നില്ലെന്ന പരാതികള്‍ക്ക് പരിഹാരം റെയില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ്. 

പരിഷ്‌കാരങ്ങല്‍ ഏറ്റവും പുതിയത്, യാത്രക്കാര്‍ക്ക് വണ്ടിയില്‍ കിട്ടുന്ന ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ട് ഗുണമേന്മ നിശ്ചയിക്കാമെന്നതാണ്. റെയില്‍വേയുടെ മുഖ്യ അടുക്കളയില്‍ പാകം ചെയ്യുന്നതെങ്ങനെയെന്ന് തത്സമയം സംപ്രേഷണം ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വകുപ്പുമന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ അംഗീകരിക്കുകയായിരുന്നു. കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ ഗാലറി ലിങ്കില്‍ ദൃശ്യം ലഭ്യമാകും. 

റെയില്‍വേയിലെ ഭക്ഷണം മികച്ചതും നിലവാരമുള്ളതുമാക്കാന്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി ഉള്‍പ്പെടെയുണ്ട്. ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാനും മികച്ച ഭക്ഷണം നല്‍കാനും പദ്ധതികളുണ്ടെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.