സുനിലിന്റെ ജഡത്തില്‍ മുറിവും ചതവുമില്ല

Thursday 5 July 2018 1:26 pm IST

ചങ്ങനാശേരി: പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത കേസില്‍ ദുരൂഹത കൂടുന്നു. പോലീസ മര്‍ദനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്. പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാറും ഭാര്യ രേഷ്മയും ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

സംഭവം വിവാദമായതോടെ പോലീസിനെ ഒഴിവാക്കി ചങ്ങനാശേരി തഹസീല്‍ദാറിന്റെ മേല്‍നോട്ടത്തിലാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. പോലീസ് മണിക്കൂറുകള്‍ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ സുനിലിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഇല്ലെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.