കൊച്ചി: കൊച്ചി മെട്രോയിലെ ഒരു ട്രെയിൻ തകരാറിലായതിനെ തുടർന്ന് പാളത്തിൽ കുടുങ്ങി. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിൽ സാങ്കേതിക തകരാറുണ്ടയതിനെതുടർന്നാണ് സർവ്വീസ് നിർത്തിവച്ചത്. ട്രെയിൻ തകരാറിനെ തുടർന്ന് യാത്രക്കാരെ അടുത്ത സ്റ്റേഷനായ മുട്ടം സ്റ്റേഷനിൽ ഇറക്കി.
അറ്റകുറ്റപണികൾ പൂർത്തിയാക്കി ഉടൻ സർവ്വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ വക്താക്കൾ അറിയിച്ചു. ഈ തകരാർ കാരണം തുടർന്നുള്ള മിക്ക സർവ്വീസുകളും ഉപേക്ഷിക്കേണ്ടി വന്നു. ആലുവയിൽ നിന്നും പാലാരിവട്ടത്തേയ്ക്കുള്ള സർവ്വീസിനെയാണ് കൂടുതൽ ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: