ശ്രീനഗര്‍ : കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ ചില വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തെ അവമതിക്കുന്ന വീഡിയോ പുറത്ത്. ജൂലൈ നാലിന് നടന്ന ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും എഴുന്നേറ്റു നിന്നപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ സീറ്റിലിരിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.
കഴിഞ്ഞ നവംബറിലും ഇത്തരത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തെ അപമാനിച്ചിരുന്നു. ബാബ ഗുലാം ഷാ ബാദ്ഷാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ദേശീയ ഗാനത്തെ അപമാനിച്ചത്. തുടര്‍ന്ന് ഇവരുടെ പേരില്‍ കേസെടുത്തിരുന്നു. കൊച്ചിയിലെ ഒരു കോളജില്‍ നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ നേതാവിനെ മാര്‍ച്ചില്‍ കോളജില്‍ നിന്ന് സസ്പന്റെ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: