പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി

Thursday 5 July 2018 2:26 pm IST

ചണ്ഡിഗഢ്: പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മയക്കുമരുന്ന് ഉപയോഗ പരിശോധന നിര്‍ബന്ധം. നേരത്തെ വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമാക്കിയിരുന്നു. അതിനു പുറമെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നിര്‍ബന്ധമാക്കിയത്.

ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ സമയത്തും മയക്കുമരുന്ന ഉപയോഗ പരിശോധനയുണ്ടാകും. സംസ്ഥാനത്ത് മയക്കു മരുന്ന് ഉപയോഗത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് നിരവധി മരണമാണുണ്ടായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. മയക്കുമരുന്ന് ഉപയോഗ പരിശോധനയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് അടുത്ത ക്യാബിനറ്റിൽ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ ഉള്‍പ്പെടും. ഡിഎസ്പി മുതല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് പോലീസ് വിഭാഗത്തില്‍ പരിശോധനക്ക് വിധേയമാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.