ആലീസ് വധം; പ്രതിക്ക് വധശിക്ഷ

Thursday 5 July 2018 2:38 pm IST

കൊല്ലം: കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ് കുമാറിന് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 2013ലാണ് സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസാണ് കൊല്ലപ്പെട്ടത്. 

വര്‍ഗീസ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്, ഈ വിവരം മനസ്സിലാക്കിയ പ്രതി ആലീസ് ഒറ്റയ്ക്ക താമസിച്ചിരുന്ന വീട്ടില്‍ കയറി കവര്‍ച്ച നടത്തുകയും തുടര്‍ന്ന ആലീസിനെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷ അനുഭവിക്കുമ്പോൾ സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെ പറ്റിയുള്ള വിവരങ്ങള്‍ ഗിരീഷിന് ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.