കുഞ്ഞൻ നാനോ ഇനി നിരത്തുകളിൽ ഇറങ്ങില്ലെന്ന് സൂചന

Thursday 5 July 2018 3:24 pm IST

ന്യൂദല്‍ഹി: കുഞ്ഞൻ കാറെന്ന് വിശേഷണം നേടി ജനങ്ങൾ ഏറെ സ്നേഹിച്ച വാഹനമായിരുന്നു ടാറ്റാ നാനോ. എന്നാൽ നാനോയുടെ നിർമാണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ജൂൺ മാസം കമ്പനി ഒരേയൊരു കാർ മാത്രമാണ് നിർമ്മിച്ചത്. ഇതാണ് നാനോ കാറിന്റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്റെ കാരണം. 

അതേ സമയം ടാറ്റ ഗ്രൂപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് അറിയിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചെെല്‍ഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. കഴിഞ്ഞ മാസം ജൂണില്‍ 167 യൂണിറ്റ് കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതി ചെയ്‌തിരുന്നു. 

എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.