സ്പാ സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം:15 പേര്‍ പിടിയില്‍

Thursday 5 July 2018 3:41 pm IST

ഗുഡ്ഗാവ്: സ്പാ സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ വിദേശികളുള്‍പ്പെട്ട 15 അംഗസംഘം പിടിയില്‍. ഗുഡ്ഗാവ് സെക്ടര്‍ 29 മാര്‍ക്കറ്റിലെ സ്പാ സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നത്. തായ്്‌ലാന്‍ഡില്‍ നിന്നുള്ള അഞ്ചുപേര്‍, മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകള്‍, ഉത്തര്‍പ്രദേശില്‍ നിന്ന്  ഒരാള്‍ സംഘത്തിലെ നാലു പുരുഷന്മാര്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ടുപേര്‍ ഇപാടുകാരാണ്.

സിറ്റി പോലീസ് കമ്മീഷണര്‍ കെ.കെ. റാവുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. തൊഴില്‍വിസ ഉപയോഗിച്ചാണ് വിദേശികളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 

സ്പാ കേന്ദ്രത്തിന്റെ ഉടമ യുദ്ധ്‌വീര്‍ സിംഗിനെതിരെ വ്യഭിചാരക്കുറ്റത്തിന് കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്. സ്പാ കേന്ദ്രം കൂടാതെ രണ്ടു നിശാകേന്ദ്രങ്ങളില്‍ കൂടി പോലീസ് നടത്തിയ റെയ്ഡില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.