ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്

Thursday 5 July 2018 4:37 pm IST

 

പേരാവൂര്‍: കേളകം ഇല്ലിമുക്കില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. അടയ്ക്കാത്തോട് നിന്നു കേളകത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. റോഡിനു കുറുകെ ചാടിയ നായയെ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.അടയ്ക്കാത്തോട് സ്വദേശികളായ ഇഞ്ചക്കുഴിയില്‍ ഷജിന(30), ഇയ്യാലില്‍ ജോസഫ്(55), കാരിക്കശ്ശേരി ജെസ്റ്റീന(38), മകള്‍ കാരിക്കശ്ശേരി അനശ്വര(15), നൂലുവേലില്‍ നാസര്‍(50), നടുവിലേ മുറിയില്‍ പ്രീത(38),പുത്തന്‍വീട്ടില്‍ നൗഷാദ്(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷജിനയ്ക്കും ജോസഫിനും തലയ്ക്കാണ് പരിക്ക്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.