കൊട്ടിയൂരില്‍ വിരിയിക്കാന്‍ വെച്ച രാജവെമ്പാല കുഞ്ഞുങ്ങള്‍ ഉടന്‍ വിരിഞ്ഞിറങ്ങും

Thursday 5 July 2018 4:37 pm IST

 

പേരാവൂര്‍: രാജവെമ്പാലകള്‍ മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിയുന്നത് കൊട്ടിയൂരില്‍ ഇത് രണ്ടാം തവണ. വെങ്ങലോടിയില്‍ കണ്ടെത്തിയ രാജവെമ്പാല മുട്ടകള്‍ക്ക് സംരക്ഷണം ഒരുക്കി കാത്തിരിക്കുകയാണ് വനപാലകര്‍. കഴിഞ്ഞ മേയ് നാലിനാണ് കുറ്റിമാക്കല്‍ ചക്കോയുടെ കൃഷിടത്തില്‍ രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമംഗമായ റിയാസ് മാങ്ങാട് സ്ഥലത്തെ രാജവെമ്പാലയെ പിടികൂടി മുട്ടകള്‍ക്ക് സംരക്ഷണമൊരുക്കകയായിരുന്നു. ഇതിനു മുമ്പ് കൊട്ടിയൂര്‍ പന്ന്യംമലയില്‍ രാജവെമ്പാല കുഞ്ഞുങ്ങള്‍ വിരിഞ്ഞിരുന്നു. മുട്ടകള്‍ വിരിയാനുള്ള ചൂട് നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ ദിവസം റിയാസ് മാങ്ങാട് സ്ഥലത്തെത്തി വീണ്ടും കരിയിലകള്‍ കൊണ്ട് മൂടി. ഈ ആഴ്ചയില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.