കലക്ടര്‍ക്ക് നിവേദനം നല്‍കി

Thursday 5 July 2018 4:39 pm IST

 

ആലക്കോട്: കരുവന്‍ചാല്‍  വെള്ളാട് റോഡ് നിര്‍മ്മാണം നിലച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് നിവേദനം നല്‍കി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള റോഡ് നിര്‍മ്മാണത്തിന് നേരത്തെ ഫണ്ട് പാസായിരുന്നു. ചില വ്യക്തികളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സ്ഥലം വിട്ടുകൊടുക്കാത്തതിനാല്‍ റോഡ് എന്നത് സ്വപ്‌നം മാത്രമായി സ്‌കുള്‍ വിദ്യാര്‍ത്ഥികളാണ് ഏറ്റുവും കുടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇതോടെയാണ് ആയിരക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റിയില്‍സ്, ആല്‍ബര്‍ട്ട് എന്നീ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിക്ക് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി ഫണ്ട് മതിയാവാതെ വന്നാല്‍ കലക്ടര്‍ അത് പരിഗണിക്കുമെന്ന് ഉറപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഈ റോഡിന്റെ വര്‍ത്ത നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരുവന്‍ചാലിലെ െ്രെഡവര്‍ന്മാര്‍ റോഡിലെ കുഴികളില്‍ കല്ലുകളിട്ട് ഒരു ദിവസത്തെ സേവന പ്രവര്‍ത്തി നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.