കൊളച്ചേരി: പാടിതീര്‍ത്ഥവും അനുബന്ധ പ്രദേശങ്ങളും ജൈവ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംരംക്ഷണ കര്‍മ്മസമിതി സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ കൊളച്ചേരി പാടിക്കുന്നില്‍ ജനകീയ ജൈവവൈവിധ്യ പഠനം നടത്തുന്നു. 10ന് രാവിലെ ഒന്പതുമുതല് പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലാ ജൈവവൈവിധ്യ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന് പഠനത്തിനു നേതൃത്വം നല്‍കും. ഒപ്പം പ്രശസ്തരായ പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കുചേരും. പരിസ്ഥിതി പ്രവര്‍ത്തകര്‍, സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്കും പൊതുജനങ്ങള്‍ക്കും പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാം. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര് ബന്ധപ്പെടേണ്ട നമ്പര്‍: 9744933320.,9846937454. സമരസമിതി നടത്തുന്ന പ്രക്ഷോഭം എണ്പതു ദിവസം പിന്നിട്ടിരിക്കയാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: