നഗരമദ്ധ്യത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിംഗ്: ഷൂസ് ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പന്‍ഷന്‍

Thursday 5 July 2018 4:40 pm IST

 

തലശ്ശേരി: തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിംഗ്. മുന്നറിയിപ്പ് നല്‍കിയിട്ടും ഷൂസ് ധരിച്ച് ക്ലാസില്‍ വന്നതിന്റെ പേരില്‍ ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു. പുന്നോല്‍ സ്വദേശി അസ്മാസില്‍ മുഹമ്മദ് കൈഫിനാണ് മര്‍ദ്ദനമേറ്റത്. പുറത്തും മുഖത്തും കൈക്കും പരിക്കേറ്റ കൈഫിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തിട്ടുണ്ട്. 

ക്ലാസില്‍ ചെരിപ്പ് ധരിച്ച് വരണമെന്നും ഷൂ ഉപയോഗിക്കരുതെന്നും സീനിയര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പുതിയ ചെരിപ്പ് വാങ്ങിയിട്ടില്ലാത്തതിനാല്‍ ഇന്ന് കൂടി ഷൂസ് ധരിക്കാന്‍ വീട്ടില്‍ നിന്നും പറഞ്ഞതിനാലാണ് കൈഫ് ഷൂസ് ധരിച്ച് ക്ലാസിലെത്തിയത്. ഇന്റര്‍വെല്‍ സമയത്ത് സംഘടിച്ചെത്തിയ 15 ഓളം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൈഫിനെ ക്ലാസ്സില്‍ കയറി വളഞ്ഞിട്ട് തല്ലുകയായിരുന്നു. ബഹളം കേട്ട് ചില അദ്ധ്യാപകര്‍ ഓടിയെത്തിയപ്പോള്‍ അദ്ധ്യാപകര്‍ക്ക് നേരെയും കൈയ്യേറ്റശ്രമം നടത്തിയതായി പരാതിയുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.