ബസ് ക്ലീനറുടെ പഴ്‌സും മൊബൈലും തട്ടിയെടുത്ത തമിഴ് യുവാവ് പിടിയില്‍

Thursday 5 July 2018 4:41 pm IST

 

തലശ്ശേരി: ബസ് ക്ലീനരുടെ പേഴ്‌സും മൊബൈലും തട്ടിയെടുത്ത തമിഴ് യുവാവിനെ സംഭവം നടന്ന് ഏതാനും സമയത്തിനകം സ്ഥലത്തെത്തിയ പോലീസ് സംഘം തൊണ്ടിമുതലോടെ പിടികൂടി. മധുര സ്വദേശിയും ഇപ്പോള്‍ നാദാപുരം കല്ലാച്ചിയിലെ ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ പെരുമാള്‍ എന്ന പരമശിവമാണ് കസ്റ്റഡിയിലുള്ളത്. സ്വകാര്യ ബസ് ക്ലീനറായ വയനാട് സ്വദേശി അനീഷ് കുമാറിന്റെ പേഴ്‌സും വില കൂടിയ മൊബൈലുമാണ് നഷ്ടപ്പെട്ടത്. രാത്രി പത്തരയോടെ പുതിയ ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ബസ് കഴുകുന്നതിനിടയില്‍ വെള്ളം തട്ടാതിരിക്കാന്‍ കുറച്ചകലെയായി സൂക്ഷിച്ചതായിരുന്നു പേള്‍സും മൊബൈലും. ജോലി കഴിഞ്ഞ് നോക്കിയപ്പോഴാണ് രണ്ടും നഷ്ടപ്പെട്ടതറിഞ്ഞത്. ബസ് കഴുകുന്നതിനിടയില്‍ ഒരു യുവാവ് സ്ഥലത്ത് ചുറ്റിപറ്റി നടന്നിരുന്നു. ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ നിറം പോലീസിന് നല്‍കിയതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.