സര്‍ക്കാര്‍ കേസുകള്‍ വാദിക്കുന്നത് സ്വകാര്യ അഭിഭാഷകര്‍; നഷ്ടം കോടികള്‍

Thursday 5 July 2018 5:37 pm IST

കൊച്ചി: സുപ്രീംകോടതികളിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഭുരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടാവുന്നത്. ഓരോ സിറ്റിംഗിനും സ്വകാര്യ അഭിഭാഷകര്‍ കൈപ്പറ്റുന്നത് ഒരു ലക്ഷം മുതല്‍ അഞ്ചര ലക്ഷം രൂപ വരെ. 

അഡ്വക്കേറ്റ് ജനറല്‍ അടക്കം 160 ഓളം സര്‍ക്കാര്‍ അഭിഭാഷകരുണ്ടെങ്കിലും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍  സര്‍ക്കാര്‍ ഓരോ കേസിനും നിയോഗിക്കുന്നത്. സുപ്രീംകോടതിയില്‍ ഒരു സിറ്റിങ്ങിന് അഭിഭാഷകര്‍ വാങ്ങുന്ന തുകയേക്കാല്‍ ഇരട്ടിയോളം തുകയാണ് ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 

സര്‍ക്കര്‍ സംവിധാനവുമായി ബന്ധപ്പെട്റ്റ് വ്യക്തിപരവും സംഘടനാപരവുമായ കേസുകളും അഭിഭാഷകര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ തുകയും സര്‍ക്കാര്‍ ചെലവില്‍ എഴുതി എടുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.