ജന്മഭൂമി ആയുര്‍വേദ ഫെസ്റ്റ്: ബ്രോഷര്‍ പ്രകാശനം

Thursday 5 July 2018 7:56 pm IST
" കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ആയുര്‍വേദ ഫെസ്റ്റ് 2018 ബ്രോഷര്‍ പ്രകാശനം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കുന്നു"

കോഴിക്കോട്: കേന്ദ്ര ആയുഷ് - ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ജന്മഭൂമി ആഗസ്ത് മാസം സംഘടിപ്പിക്കുന്ന ആയുര്‍ ഫെസ്റ്റ് 2018ന്റെ ബ്രോഷര്‍ പ്രകാശനവും സ്വാഗതസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനവും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ കൃഷ്ണവര്‍മ്മ രാജ മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. 

സംസ്ഥാനത്തെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോ. കെ. പ്രവീണിനെ അനുമോദിച്ചു. 

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം. പുഷ്പവല്ലി അധ്യക്ഷയായി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജന്മഭൂമി വികസന സമിതി കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മനോജ് കാളൂര്‍, വി. കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.