പിലാത്തറ: ബിജെപി അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന സമ്പര്‍ക്ക് സേ സമര്ത്ഥന് പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം കൈതപ്രത്ത് നടന്നു. ബിജെപി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് കേന്ദ്ര സര്‍ക്കാറിന്റെ ഭാരത വികാസ് പത്രികകള്‍ റിട്ട. മജിസ്ടേറ്റ് വി.കെ.സുബ്രഹ്മണ്യന് നമ്പുതിരിക്ക് കൈമാറി. മേഖലാ ഉപാദ്ധ്യക്ഷന്‍ എ.പി.ഗംഗാധരന്, സംസ്ഥാന സമിതിയംഗം പ്രഭാകരന് കടന്നപ്പള്ളി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.അരുണ്‍കുമാര്‍, ശങ്കരന് കൈതപ്രം, എം.പത്മനാഭന് നമ്പൂതിരി, കെ.വി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മോദി സര്‍ക്കാറിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പരിപാടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: