മട്ടന്നൂര്‍: മട്ടന്നൂരില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന് മട്ടന്നൂര്‍ ബാര്‍ അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ ആഴ്ചയില്‍ ബുധനും, ശനിയും ഒഴികെയുള്ള ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയും ബുധനാഴ്ചകളില്‍ തലശേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് െ്രെടബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ്ങും ശനിയാഴ്ചകളില്‍ തലശേരി കുടുംബ കോടതിയുടെ സിറ്റിംഗും നടന്നു വരികയാണ്. എന്നാല്‍ മലയോര മേഖലയിലടക്കം വിദൂരത്തുള്ളവര്‍ക്ക് സിവില്‍ വ്യവഹാരവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മുന്‍സിഫ് കോടതിയില്‍ എത്തേണ്ടി വരുന്നതും, പ്രസ്തുത കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതും പ്രയാസം സൃഷ്ടിച്ച് വരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: