തളിപ്പറമ്പ് ബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ സ്വത്ത് വില്‍പ്പന നടത്തി പണം ഈടാക്കാന്‍ ഉത്തരവ്

Thursday 5 July 2018 10:14 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീ സഹകരണ ബാങ്കിലെ പണാപഹരണ കേസില്‍ മുന്‍ ജീവനക്കാരില്‍നിന്നും എട്ടേകാല്‍കോടി രൂപ ഈടാക്കാന്‍ സഹകരണ വകുപ്പ് ആര്‍ബിസ്‌ട്രേറ്ററുടെ ഉത്തരവ്. ബാങ്ക് മുന്‍ സെക്രട്ടറി കെ.കെ.രാഘവന്‍ നമ്പ്യാര്‍, സായാഹ്ന ശാഖാ മാനേജറായിരുന്ന ഇ.ഭാസ്‌കരന്‍, പ്യൂണ്‍ എ.പി.റഫീഖ്, എന്നിവരുടെ സ്ഥാപക ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി വിറ്റ് തുക ഈടാക്കാനാണ് ഉത്തരവ്. ബാങ്കില്‍നിന്ന് നഷ്ടപ്പെട്ട 47543367 രൂപ 2004 മുതല്‍ പന്ത്രണ്ട് ശതമാനം പലിശ സഹിതം എട്ടേകാല്‍ കോടി രൂപയാണ് ഈടാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 

1995 മുതലാണ് പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നത്. കേസില്‍ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി ഭാസ്‌കരന്‍, രാഘവന്‍ നമ്പ്യാര്‍, റഫീഖ് എന്നിവരെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജില്ലാ കോടതി റഫീഖിനെയും രാഘവന്‍ നമ്പ്യാരെയും കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ബാങ്ക് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 

കേരളത്തില്‍ തന്നെ എറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസായിരുന്നു തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.