ഡെപ്യൂട്ടി മേയറുടെ സഹോദരപുത്രന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍

Thursday 5 July 2018 10:15 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിന്റെ സഹോദരപുത്രന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കഞ്ചാവുമായി പിടിയിലായി. പള്ളിക്കുന്നിലെ ജിതിന്‍ രതീപ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍  ചാലാട് ബാങ്കിന് സമീപത്ത് വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ ചിലരെക്കുറിച്ച് എക്‌സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.നസീര്‍, പത്മരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എച്ച്.റിഷാദ്, സുമേഷ് എന്നിവരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.