പി. മാധവന്‍ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗം

Thursday 5 July 2018 10:29 pm IST
"പി.മാധവന്‍"

ന്യൂദല്‍ഹി: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിലെ ജുഡീഷ്യല്‍ അംഗമായി മൂവാറ്റുപുഴ കുടുംബകോടതി ജഡ്ജി പി. മാധവനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിവിധ ബെഞ്ചുകളിലായി 12 പേരെ ജുഡീഷ്യല്‍ അംഗങ്ങളായും 15 പേരെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായും നിയമിച്ച് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രാലയം ഉത്തരവിറക്കി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സേവന, വേതന, നിയമന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. 

മൂവാറ്റുപുഴ മുന്‍ വിജിലന്‍സ് ജഡ്ജിയായ പി. മാധവന്‍ 1989ലാണ് സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, തൊടുപുഴ ജില്ലാ കോടതികളില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു. ജന്മഭൂമി മുന്‍ സബ് എഡിറ്ററായ ഷൈല മാധവനാണ് ഭാര്യ. മകള്‍ ആതിര ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.